മികച്ച 5 വേർഡ്പ്രസ്സ് എസ് ഇ ഓ പ്ലഗിനുകൾ

വേർഡ്പ്രസ്സ് എസ് ഇ ഓ പ്ലഗിനുകൾ

സ്വന്തമായി വെബ്സൈറ്റ് ഉണ്ടോ? അത് ഗൂഗിൾ ൽ തിരയുമ്പോൾ കാണാറുണ്ടോ? ഉദാഹരണത്തിന്, നിങ്ങളുടേത് ഒരു ഫർണീച്ചർ കട ആണ് എന്ന് വയ്ക്കുക, ബെസ്ററ് സോഫ എന്ന തിരയുമ്പോൾ നിങ്ങളുടെ കടയുടെ വെബ്സൈറ്റ് വരണം. അത് പോലെയുള്ള തിരച്ചിൽ വാചകങ്ങളിൽ ഗൂഗിളിൽ മുകളിൽ തന്നെ നിങ്ങളുടെ വെബ്സൈറ്റ് എത്തിക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആണ് എസ്ഇഓ പ്ലഗിൻ എന്നത്.

ഒരു സാധാരണ വെബ്സൈറ്റ് നെ ഗൂഗിൾ ൽ മുന്നിൽ കൊണ്ട് വരാൻ ശക്‌തി യുള്ള സേവനമാണ് എസ്ഇഓ, അതിന് വേർഡ്പ്രസ്സ് നെ സഹായിക്കുന്ന സോഫ്റ്റ്‌വെയർ കഷ്ണങ്ങൾ ആണ് എസ്ഇഓ പ്ലഗ്ഗിനുകൾ.

സൗജന്യമായും അല്ലാതെയുമുള്ള എസ്ഇഓ പ്ലഗ്ഗിനുകൾ വേർഡ്പ്രസ്സ് ൽ ലഭ്യമാണ്. അതിൽ പ്രധാനപ്പെട്ട 5 എണ്ണം താഴെ കൊടുക്കുന്നു.

  1. യോസ്റ്റ് എസ്ഇഓ
  2. റാങ്ക് മാത്ത് എസ്ഇഓ
  3. സ്ക്വ്‌ർലി എസ്ഇഓ
  4. ദി എസ്ഇഓ ഫ്രെയിംവർക്ക്
  5. ഡബ്ള്യു പി റോക്കറ്റ്

പ്രധാന വിഷയങ്ങൾ

മികച്ച വേർഡ്പ്രസ്സ് എസ് ഇ ഓ പ്ലഗിനുകൾ

യോസ്റ്റ് എസ്ഇഓ

നിങ്ങളുടെ വേർഡ്പ്രസ്സ്  സൈറ്റിനെ വ്യക്തവും പ്രവർത്തനക്ഷമവും വേഗതയേറിയതുമാക്കി വളർത്താൻ സഹായിക്കുന്ന പ്ലഗിൻ ആണ് യോസ്റ്റ് എസ്ഇഓ. തത്സമയ ഫീഡ്‌ബാക്ക്, ബിൽറ്റ്-ഇൻ മാർഗ്ഗനിർദ്ദേശം, എ ഐ  ഉപകരണങ്ങൾ തുടങ്ങിയ പ്രീമിയം പ്ലാനുകൾ കൂടുതൽ ട്രാഫിക്കും മികച്ച പ്രകടനവും ലഭിക്കുന്നതിനായി നിർമിച്ചവയാണ്.

യോസ്റ്റ് എസ്ഇഓ സവിശേഷതകൾ:

  • ഉപയോക്താവിന് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ട്രാഫിക് ലൈറ്റ് സിസ്റ്റത്തോട് കൂടിയ ഇന്റർഫേസ് .
  • ബിൽറ്റ്-ഇൻ വായനാസൗകര്യ പരിശോധനാ ഉപകരണം ഉപയോക്താവിന്റെ അനുവഭവം മികച്ചതാക്കുന്നു .
  • ഓട്ടോമാറ്റിക് എക്സ് എം എൽ സൈറ്റ്മാപ്പുകൾ ലഭ്യമാണ് .
  • ഓൺലൈൻ ഡോക്യുമെന്റേഷൻകളും ട്യൂട്ടോറിയലുകളും വ്യാപക രീതിയിൽ ലഭ്യമാണ്.
  • സൗജന്യമല്ലാത്ത പതിപ്പിൽ ബഹുവിധ ഫോക്കസ് കീവർഡുകൾക്ക് പിന്തുണ നൽകുന്നു .

യോസ്റ്റ് എസ്ഇഓ പരിമിതികൾ:

  • ഒരു പേജിൽ ഒരു ഫോക്കസ് കീവേർഡിന് മാത്രമാണ് സൗജന്യ സേവനത്തിൽ പിന്തുണ ലഭിക്കുക.
  • പുതിയ ഉപയോക്താക്കൾക്ക് ഇന്റർഫേസ് വ്യക്തത ഇല്ലാതെ തോന്നാം.
  • മറ്റു പതിപ്പുകളെ അപേക്ഷിച്ച് പ്രീമിയം പതിപ്പ് ചെലവേറിയതാണ്.

റാങ്ക് മാത്ത് എസ്ഇഓ

നിങ്ങളുടെ വെബ്‌സൈറ്റ് സെർച്ച് എഞ്ചിനുകളെ ഒപ്ടിമൈസ് ചെയ്യാൻ സഹായിക്കുന്ന ഒരു ശക്തമായ വേർഡ്പ്രസ്സ് എസ്‌ഇഒ പ്ലഗിൻ ആണ് റാങ്ക് മാത്ത് . ലളിതമായ സജ്ജീകരണ ഓപ്ഷനുകളും നൂതന സവിശേഷതകളും സാധ്യമാക്കുന്നതിനാൽ ഇത് പുതിയ ഉപയോക്താക്കൾക്കും മികച്ചതാണ്.

റാങ്ക് മാത്ത് എസ്ഇഓ  സവിശേഷതകൾ:

  • സൗജന്യ പതിപ്പിൽ പോലും പ്രാഥമിക കോണ്ഫിഗറേഷനിലൂടെ നിങ്ങളെ നയിക്കാൻ സാധിക്കുന്നു.
  • സൗജന്യ പതിപ്പിലും പരിധിയില്ലാത്ത ഫോക്കസ് കീവേഡുകൾ പിന്തുണയ്ക്കുന്നു.
  • ബിൽറ്റ്-ഇൻ 404 മോണിറ്ററിംഗ്, റീഡയറക്ഷൻ ടൂളുകൾ ലഭ്യമാക്കുന്നു.
  • സെർച്ച് എഞ്ചിനുകൾക്ക് നിങ്ങളുടെ ഉള്ളടക്കം നന്നായി മനസ്സിലാക്കാൻ ആയി സ്കീമ മാർക്ക്അപ്പ് ലഭ്യമാക്കുന്നു.
  • ഗൂഗിൾ സെർച്ച് കൺസോൾ പോലുള്ള ഉപകരണങ്ങളുമായുള്ള സംയോജിക്കുന്നു.

റാങ്ക് മാത്ത് എസ്ഇഓ പരിമിതികൾ:

  • പുതിയതായി ഉപയോഗിക്കുന്നവർക്ക് സവിശേഷതകൾ അമിതമായി തോന്നാം.
  • ചില ക്രമീകരണങ്ങൾക്ക് പ്രാവിണ്യം അത്യാവശ്യമാണ്.

സ്ക്വ്‌ർലി എസ്ഇഓ

എസ്ഇഓ വിദഗ്ദ്ധരല്ലാത്തവർക്കായി നിർമിച്ച ഒരു വേർഡ്പ്രെസ് എസ്ഇഓ പ്ലഗിൻ ആണ് സ്ക്വിർലി എസ്ഇഓ. വിഷയം ഉണ്ടാക്കുമ്പോൾ എസ്ഇഓ ശുപാർശകൾ നൽകുന്നതാണ് ഇതിന്റെ ശ്രദ്ധേയമായ സവിശേഷത. ഇതിന്റെ സജ്ജീകരണ വിസാർഡ് വളരെ ഉപയോഗപ്രദമാണ് പ്രത്യേകിച്ചും തുടക്കക്കാർക്ക്.

സ്ക്വ്‌ർലി എസ്ഇഓ സവിശേഷതകൾ:

  • ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നു.
  • ബിൽറ്റ്-ഇൻ കീവേഡ് ഗവേഷണ ഉപകരണങ്ങൾ ലഭ്യമാക്കുന്നു.
  • നിങ്ങളുടെ എസ്.ഇ.ഒ മെച്ചപ്പെടുത്തുന്നതിനുള്ള കൃത്യമായ വിശകലനം നടത്തുന്നു.
  • “ഫോക്കസ് പേജുകൾ” ഉപയോഗിച്ച് പഴയ ഉള്ളടക്കം ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്നു.
  • ലളിതവും എളുപ്പമുള്ളതുമായ ഇന്റർഫേസ്.

സ്ക്വ്‌ർലി എസ്ഇഓ പരിമിതികൾ:

  • ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കുന്നതിന് മികച്ച പ്രാവീണ്യം അത്യാവശ്യമാണ്.
  • സ്ക്വിർലി ഡാഷ്‌ബോർഡിനെ വളരെയധികം ആശ്രയിക്കുന്നത്, ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
  • മറ്റ് പ്ലഗിനുകളെ അപേക്ഷിച്ച് ഉയർന്ന വില.

ദി എസ്ഇഓ ഫ്രെയിംവർക്ക് 

വേർഡ്പ്രെസ് ഉപയോഗിക്കുന്നവർക്ക് അവരുടെ വെബ്‌സൈറ്റിന്റെ എസ്ഇഓ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു ഉപകരണമാണ് എസ്ഇഓ ഫ്രെയിംവർക്ക് പ്ലഗിൻ. ബുദ്ധിമുട്ടുള്ള ക്രമീകരണങ്ങളോ സ്ഥിരമായി വരുന്ന അപ്‌ഡേറ്റ് അറിയിപ്പുകളോ ഇല്ലാതെ തന്നെ, വെബ്‌സൈറ്റ് തിരച്ചിൽ എഞ്ചിനുകളിൽ എളുപ്പം കാണാൻ ഇത് സഹായിക്കും. അടിസ്ഥാനപരമായെങ്കിലും പ്രധാനപ്പെട്ട ചില ജോലികൾ ഇത് സ്വയം ചെയ്യുന്നതിനാൽ, ഉപയോക്താക്കൾക്ക് എസ്ഇഓ എളുപ്പമാകും.

ദി എസ്ഇഓ ഫ്രെയിംവർക്ക് സവിശേഷതകൾ:

  • അധിക ഭാരം ഒന്നും ചേർക്കാതെ, നിങ്ങളുടെ സൈറ്റിന്റെ വേഗം നിലനിർത്തുന്നു. അതിനാൽ സൈറ്റിന്റെ വേഗത്തിന് വളരെ നല്ലതാണ്.
  • മെറ്റാ ടാഗുകൾ നിർമിക്കൽ, എക്‌സ്‌.എം.എൽ സൈറ്റ്മാപ്പുകൾ ഉണ്ടാക്കൽ, കൈകാര്യം ചെയ്ത് ചെയ്യേണ്ട പ്രയാസം കുറയ്ക്കൽ, സമയം ലാഭിക്കൽ എന്നിവ പോലെ പ്രധാനപ്പെട്ട ജോലികൾ ഇത് സ്വയം ചെയ്യുന്നു.
  • ഈ പ്ലഗിൻ പരസ്യമോ ശ്രദ്ധ തിരിക്കുന്ന കാര്യമോ ഒന്നും ഇല്ലാതെ, ലളിതമായ ഉപയോക്തൃ അനുഭവം നൽകുന്നു. കൂടാതെ സ്വകാര്യതയും ഉറപ്പാക്കുന്നു.
  • അടിസ്ഥാന ആവശ്യങ്ങൾ അടങ്ങിയ പ്രധാന പ്ലഗിൻ സൗജന്യമാണ്. കൂടുതൽ സവിശേഷതകൾ വേണ്ടവർക്ക്, ഒരു ഓപ്ഷണൽ പണമടച്ച് വാങ്ങാവുന്ന വിപുലീകരണവും ലഭ്യമാണ്.

ദി എസ്ഇഓ ഫ്രെയിംവർക്ക് പരിമിതികൾ:

  • റാങ്ക് മാത്ത് അല്ലെങ്കിൽ യോസ്റ്റ് പോലുള്ള മുഴുവൻ സംവിധാനങ്ങളുള്ള പ്ലഗിനുകളുമായി താരതമ്യം ചെയ്താൽ, ടിഎസ്‌എഫ് കുറച്ച് മാത്രം ഉപകരണങ്ങളും സൗകര്യങ്ങളും നൽകുന്നു.
  • കൃത്യമായ അപ്ഡേറ്റുകൾ ലഭിക്കാത്തത് സുരക്ഷാ പ്രശ്നങ്ങൾക്കും ആശങ്കൾക്കും കാരണമായി. 
  • ഇതിന് കുറച്ച് മാത്രം ഉപയോക്താക്കളും ചെറിയൊരു കൂട്ടായ്മയും മാത്രമേ ഉള്ളൂ. അതിനാൽ സഹായവും ലഭ്യമാകുന്ന വഴികളും കുറവായിരിക്കും.

ഡബ്ള്യു പി റോക്കറ്റ്

ഡബ്ല്യുപി റോക്കറ്റ് നിങ്ങളുടെ വെബ്‌സൈറ്റ് വേഗത്തിൽ തുറക്കാനും, തിരച്ചിൽ എഞ്ചിനിൽ നല്ല സ്ഥാനത്ത് വരാനും സഹായിക്കുന്ന ഒരു പണംകൊടുത്ത് വാങ്ങേണ്ട കാഷ് പ്ലഗിൻ ആണ്. ഫയലുകൾ എളുപ്പമാക്കൽ, ചിത്രങ്ങൾ വേഗത്തിൽ തുറക്കൽ തുടങ്ങിയ പല സ്വയം പ്രവർത്തിക്കുന്ന സവിശേഷതകളും ഇത് നൽകുന്നു.

ഡബ്യു പി റോക്കറ്റ് സവിശേഷതകൾ

  • ഡബ്ല്യു പി റോക്കറ്റ് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പ്രീമിയം പ്ലഗിൻ ആണ്.
  • പേജ് കാഷിംഗ്, ബ്രൗസർ കാഷിംഗ്, ജി സിപ്പ് കംപ്രഷൻ എന്നിവ യാന്ത്രികമായി ക്രമീകരിക്കുന്നു.
  • ചിത്രങ്ങളും വീഡിയോകളും വൈകിയുള്ള ലോഡിംഗ്, എച്ച്ടിഎംഎൽ, സിഎസ്എസ്, ജാവാസ്ക്രിപ്റ്റ് ചെറുതാക്കൽ, ആവശ്യമില്ലാത്ത സിഎസ്എസ് നീക്കം ചെയ്യൽ തുടങ്ങിയ സവിശേഷതകൾ നൽകുന്നു.
  • ഫ്രോണ്ട്എൻഡ്, ബാക്ക്എൻഡ് വേഗതകൾ മെച്ചപ്പെടുത്തുന്നു.
  • പ്രശ്നങ്ങൾക്കായി പ്രത്യേക ഉപഭോക്തൃ സഹായവും നൽകുന്നു.

ഡബ്യു പി റോക്കറ്റ് പരിമിതികൾ

  • ഡബ്ല്യു പി റോക്കറ്റ് ഒരു പ്രീമിയം പ്ലഗിൻ ആണ്, അതിനാൽ സൗജന്യ പതിപ്പോ ട്രയലോ ഇല്ല, വർഷം തോറും ലൈസൻസ് ഫീസ് വേണം.
  • അപ്‌ഡേറ്റ് ചെയ്യാനും പിന്തുണയ്ക്കാനും ലൈസൻസ് പുതുക്കൽ ചെലവാകും.
  • ചിലപ്പോൾ ഹോസ്റ്റിംഗ് കമ്പനികളുടെ സ്വന്തം കാഷിംഗ് പ്ലഗിനുകൾ (സൈറ്റ്ഗ്രൗണ്ട് ഒപ്റ്റിമൈസർ, ക്ലൗഡ്‌വേസ് ബ്രീസ് പോലുള്ളവ) റോക്കറ്റിനെക്കാൾ നല്ല പ്രകടനം കാണിക്കും.
  • ചിത്രങ്ങളുടെ ഒപ്റ്റിമൈസേഷൻ സൗകര്യം ഉണ്ടെങ്കിലും, പ്രത്യേക ചിത്രം ഒപ്റ്റിമൈസേഷൻ പ്ലഗിനുകളെ അപേക്ഷിച്ച് ഇത് കുറവാണ്.

പ്ലഗിനുകളും അവയുടെ സേവനവും

പ്ലഗിൻ പേര് സേവനം
യോസ്റ്റ് എസ്ഇഓ സൗജന്യവും, പണമടച്ച പതിപ്പും
റാങ്ക് മാത്ത് എസ്ഇഓ സൗജന്യവും, പണമടച്ച പതിപ്പും
സ്ക്വ്‌ർലി എസ്ഇഓ സൗജന്യവും, പണമടച്ച പതിപ്പും
ദി എസ്ഇഓ ഫ്രെയിംവർക്ക് സൗജന്യം
ഡബ്ള്യു പി റോക്കറ്റ് പണമടച്ച പതിപ്പ്

പതിവ് ചോദ്യങ്ങൾ

വേർഡ്പ്രസ്‌-ഇൽ SEO പ്ലഗിനുകൾ എന്തുകൊണ്ട് പ്രധാനമാണ്?

വേർഡ്പ്രസ് വെബ്‌സൈറ്റുകൾക്ക് എസ്ഇഓ പ്ലഗിനുകൾ വളരെ പ്രധാനമാണ്, കാരണം ഇവ വെബ്‌സൈറ്റിന്റെ സെർച്ച് എഞ്ചിൻ ദൃശ്യത മെച്ചപ്പെടുത്തി ഉയർന്ന റാങ്കിങ് ലഭിക്കാൻ  സഹായിക്കുന്നു.

എസ്ഇഓ പ്ലഗിനുകളുടെ സവിശേഷതകൾ എന്തെല്ലാമാണ്?
  • എസ്ഇഓ  പ്ലഗിനുകൾ വെബ്‌സൈറ്റിന്റെ സെർച്ച് എഞ്ചിൻ റാങ്ക് ഉയർത്താൻ സഹായിക്കുന്നു.
  • മെറ്റാ ടൈറ്റിലും വിവരണങ്ങളും എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയും.
  • കീവേഡ് ഓപ്റ്റിമൈസേഷൻ വഴി ഉള്ളടക്കം കൂടുതൽ പ്രേക്ഷകരിൽ എത്തുന്നു.
  • എക്സ്എംഎൽ  സൈറ്റ്മാപ്പുകൾ സൃഷ്ടിച്ച് സെർച്ച് എഞ്ചിനുകൾക്ക് വെബ്‌സൈറ്റ് എളുപ്പത്തിൽ കണ്ടെത്താം.
  • വെബ്‌സൈറ്റ് വേഗം മെച്ചപ്പെടുത്തുകയും നല്ല ഉപയോക്തൃ അനുഭവം നൽകുകയും ചെയ്യും.
  • ഓട്ടോമേഷൻ വഴി സമയം ലാഭിക്കാനും മാനുവൽ ജോലി കുറയ്ക്കാനും കഴിയും.

തുടങ്ങിയവ എല്ലാം എസ്ഇഓ പ്ലഗിൻ സവിശേഷതകളാണ്

ഇതൊക്കെ അൽപ്പം കടുപ്പമായി തോന്നുന്നുണ്ടോ? വെബ്സൈറ്റ് നിർമിച്ചു അതിനെ ഗൂഗിൾ ൽ മുന്നിൽ കൊണ്ടു വരിക അത്ര എളുപ്പമല്ല. സാരമില്ല, ഈ രംഗത്തെ മികച്ച സേവന ദാതാക്കളായ സിൽവർ ഹോസ്റ്റ് ന് നിങ്ങളെ സഹായിക്കാൻ സാധിക്കും. ഒരുപാട് പൈസ ചെലവാക്കാതെ തന്നെ ഗൂഗിളിൽ മുന്നിലെത്തുന്ന വെബ്സൈറ്റ് ലഭിക്കാൻ വിളിക്കു  ‪+91 90482 27712‬

Leave a Reply

Your email address will not be published. Required fields are marked *